Connect with us

Malappuram

കാറ്റും മഴയും; നിലമ്പൂരില്‍ നഷ്ടം 26 ലക്ഷം

Published

|

Last Updated

നിലമ്പൂര്‍: ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിലമ്പൂര്‍ മേഖലയില്‍ ഭാഗികമായി തകര്‍ന്നത് 203 വീടുകള്‍. നാട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 12 കിണറുകളും ഭാഗികമായി തകര്‍ന്നു. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 21.35 ലക്ഷവും പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 3,05,000 രൂപയും നഷ്ടം കണക്കാക്കുന്നു. കിണറുകളുടെ നാശത്തിന് 2.86 ലക്ഷം രൂപയാണ് നഷ്ടം കാണുന്നത്. കുറുമ്പലങ്ങോട്, കരുളായി വില്ലേജ് പരിധികളിലാണ് നാശനഷ്ടം ഏറെയുണ്ടായത്. റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതായി നിലമ്പൂര്‍ തഹസില്‍ദാര്‍ എം അബ്ദുസ്സലാം പറഞ്ഞു. ജൂണ്‍ മാസത്തിന് മുമ്പുണ്ടായ വേനല്‍ മഴയിലും നിലമ്പൂര്‍ താലൂക്കില്‍ വ്യാപകമായി നാശം ഉണ്ടായി. 119 വീടുകള്‍ ഭാഗികമായി തകര്‍ന്നതായാണ് കണക്ക്. പത്ത് ലക്ഷത്തോളം രൂപയാണ് വേനല്‍ മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടം.