അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിക്കുന്നതിന് പരിസ്ഥിതി പ്രേമം തടസ്സമാകരുത്: മേയര്‍

Posted on: July 2, 2015 9:23 am | Last updated: July 2, 2015 at 9:23 am
SHARE

യില്‍ നില്‍ക്കുന്ന മരം മുറിച്ച് മാറ്റാന്‍ പരിസ്ഥിതി പ്രേമം തടസ്സമാകരുതെന്ന് മേയര്‍. കോഴിക്കോട് പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തില്‍ സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദശാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
മുറിച്ച് മാറ്റേണ്ട മരങ്ങള്‍ മുറിച്ച് മാറ്റണമെന്നും പരിസ്ഥിതി പ്രേമം പറഞ്ഞ് മുറിച്ച് മാറ്റാതിരിക്കരുതെന്നും പുരക്ക് മീതെ ചാഞ്ഞ മരം പൊന്നിന്റേതായാലും വെട്ടിമാറ്റണം എന്നാണ് പഴഞ്ചൊല്ലെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ശാസ്ത്രവിഷയങ്ങളില്‍ കുട്ടികള്‍ക്ക് താല്‍പര്യമുള്ള പരിപാടികള്‍ നടത്താന്‍ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രം തയാറാവണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സാധാരണജനങ്ങളിലേക്ക് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇറങ്ങിച്ചെല്ലണമെന്നും അവര്‍ പറഞ്ഞു.
പശ്ചിമഘട്ട പ്രാദേശിക കേന്ദ്രം ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ പി എം സുരേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഒ എം ഭരദ്വാജ,് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി കെ കേശവന്‍ ഐ എഫ് എസ്, പങ്കെടുത്തു.