സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

Posted on: July 2, 2015 9:37 am | Last updated: July 2, 2015 at 11:49 pm
SHARE

accidentറിയാദ്: അല്‍ ഹസയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സല്‍വയില്‍ നടന്ന വാഹനാപകടത്തില്‍ ദമാമില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ മരിച്ചു. ദല്ലയിലെ ഒരു എ സി കമ്പനിയില്‍ ജോലി ചെയ്തവരാണ് മരിച്ചത്. രണ്ടു തിരുവനന്തപുരം സ്വദേശികളും രണ്ട് കൊല്ലം സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയുമാണ് മരിച്ചത്.

ജോലിയുടെ ഭാഗമായി ദിവസങ്ങളായി സല്‍വയിലായിരുന്ന ഇവര്‍ ജോലി പൂര്‍ത്തിയാക്കി ദമാമിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രയിലറിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. അഞ്ചുപേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് വിവരം.