400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്ത സംഭവം: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: July 2, 2015 8:57 am | Last updated: July 2, 2015 at 8:57 am
SHARE

 

കൊയിലാണ്ടി: മന്ത്രവാദത്തിന്റെ പേരില്‍ വീട്ടമ്മയില്‍ നിന്ന് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്ത കാപ്പാട് സ്വദേശിനി റഹ്മത്തിനെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ തുടരന്വേഷണത്തിനായി കൊയിലാണ്ടി സി ഐ ആര്‍ ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുക, പണം ചെലവഴിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, റഹ്മത്തിന്റെ സഹായികളെ കുറിച്ചുള്ള വിവരങ്ങള്‍, മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോ എന്നീ കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍പെടും.
അതിനിടെ റഹ്മത്തിന്റെ ആര്‍ഭാട ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വീടുണ്ടാക്കാന്‍ ലോണിനു വേണ്ടി നടന്ന റഹ്മത്ത് ആറ് മാസം കൊണ്ട് വലിയ വീടുണ്ടാക്കിയതിനെക്കുറിച്ചും കാറ് വാങ്ങിയതിനെ ക്കുറിച്ചും ആര്‍ഭാട ജീവിതം നയിച്ചതിനെക്കുറിച്ചും പോലീസിന് കൂടുതല്‍ വിവരം ലഭിച്ചതായി അറിയുന്നു.