ആദില്‍ റഷീദ് ഇംഗ്ലണ്ട് ടീമില്‍

Posted on: July 2, 2015 5:01 am | Last updated: July 2, 2015 at 12:02 am
SHARE

_82718292_adil_rashid2ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പുതിയ കോച്ച് ട്രെവര്‍ ബെയ്‌ലിസിന്റെ പതിമൂന്നംഗ സ്‌ക്വാഡില്‍ യോര്‍ക്‌ഷെര്‍ ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ് ഇടം പിടിച്ചത് ശ്രദ്ധേയമായി. സ്‌പെയ്‌നില്‍ പരിശീലന സെഷനില്‍ പങ്കെടുത്ത ടീമില്‍ റഷീദ് ഇല്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് റഷീദിന് ആഷസ് ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
അതേ സമയം ക്യാമ്പിലുണ്ടായിരുന്ന മാര്‍ക് ഫൂടിറ്റ്, ലിയാം പ്ലങ്കറ്റ് എന്നിവരെ കായികക്ഷമതയില്ലെന്ന പേരില്‍ തഴഞ്ഞു. സ്റ്റീവന്‍ ഫിന്നിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഈ മാസം എട്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
അലിസ്റ്റര്‍ കുക്ക് നയിക്കുന്ന ഇംഗ്ലീഷ് നിരയില്‍ അഞ്ച് പേര്‍ ആദ്യമായി ആഷസ് കളിക്കാനൊരുങ്ങുന്നവരാണ്. മൊയീന്‍ അലി, ജോസ് ബട്‌ലര്‍, ആദം ലിത്, മാര്‍ക് വുഡ്, ആദില്‍ റഷീദ് എന്നിവര്‍.
ജൂലൈ 16-20ന് രണ്ടാം ടെസ്റ്റും ജൂലൈ 29-ആസ്റ്റ് രണ്ടിന് മൂന്നാം ടെസ്റ്റും ആഗസ്റ്റ് 6-10ന് നാലാം ടെസ്റ്റും, ആഗസ്റ്റ് 20-24ന് അഞ്ചാം ടെസ്റ്റും നടക്കും.