സല്‍മാന്റെ അപ്പീല്‍ പരിഗണിക്കുന്നത് 13ലേക്ക് മാറ്റി

Posted on: July 2, 2015 6:00 am | Last updated: July 2, 2015 at 8:30 am
SHARE

salman khanമുംബൈ: കാറിടിച്ച് ഒരാള്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ ശിക്ഷിച്ചതിനെതിരെ സിനിമാതാരം സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ഈ മാസം 13ലേക്ക് മാറ്റി.
2002 സെപ്തംബറിലാണ് കേസിനാസ്പദമായ അപകടം. കൊലപാതകത്തോളം വരാത്ത നരഹത്യക്കാണ് സല്‍മാന്‍ ഖാനെ അഞ്ച്‌വര്‍ഷത്തെ കഠിനതടവിന് സെഷന്‍സ് കോടതി ശിക്ഷിച്ചത്. റോഡരികില്‍ ബാന്ദ്ര ക്ലീനേഴ്‌സിന്റെ പടിയില്‍ കിടന്നുറങ്ങിയവരുടെ ദേഹത്താണ് വാഹനം ഓടിക്കയറിയത്. സല്‍മാന്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.
സല്‍മാനെതിരായ വിചാരണാ കോടതിയുടെ തടവ് ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞുവെച്ചിട്ടുണ്ട്.