Connect with us

Ongoing News

ആട് ആന്റണിയെ കണ്ടെത്തുന്നതിനു ഒരു ലക്ഷം രൂപ പാരിതോഷികം

Published

|

Last Updated

തിരുവനന്തപുരം;കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇനിയും കണ്ടുകിട്ടാനുള്ള ചില വളരെ പ്രധാനപ്പെട്ട പ്രതികളാണ് സുകുമാര കുറുപ്പ്, കുഞ്ഞുമോന്‍ @ പുട്ട് കുഞ്ഞുമോന്‍, ആന്റണി @ ആട് ആന്റണി എന്നിവര്‍. ഇതില്‍ ആട് ആന്റ്ണിയുടെ കുറ്റകൃത്യങ്ങള്‍ നടന്നത് വളരെ അടുത്തകാലത്താണ്.

കുപ്രസിദ്ധ കുറ്റവാളിയായ ആട് ആന്റ്ണി മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് നിരവധി തവണ ജയില്‍ വാസം അനുഭവിച്ചു. 2008 ല്‍ ജയില്‍ മോചനത്തിനു ശേഷം വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അനവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടു. ഒളിവില്‍ കഴിഞ്ഞു വരവേ, 2012 ജൂണില്‍ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ വച്ച് പിടിക്കപ്പെട്ട അവസരത്തില്‍ പോലീസ് െ്രെഡവറായ മണിയന്‍ പിള്ളയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടു.

ആട് ആന്റണി കണ്ടെത്തുന്നതിനു 4 DYSP മാര്‍ ഉള്‍പ്പെട്ട 15 ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ Special Investigation Team (SIT) നിലവിലുണ്ട്. പലസ്ഥലങ്ങളിള്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി SIT അന്വേഷണം നടത്തിവരുന്നുണ്ട്. ഈ അടുത്തകാലത്ത്SIT ക്ക് ലഭിച്ച വിവരത്തിന്റെ് അടിസ്ഥാനത്തില്‍ , നേപ്പാളിലും അന്വേഷണം നടത്തുകയുണ്ടായി.

ആട് ആന്റാണിയുടെ വിവിധ ഫോട്ടോകള്‍ ഇതോടൊപ്പം നല്‍കുന്നു. ഇയാളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രയോജനപ്രദമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.

1. Commissioner of Police , Kollam – 9497996984
2. Asst. Commissioner of Police, Chathannoor – 9497990022
3. Inspector of Police, Chathannoor – 9497987032