കെ എസ് ബിമല്‍ അന്തരിച്ചു

Posted on: July 1, 2015 10:45 pm | Last updated: July 1, 2015 at 10:47 pm
SHARE

ks bhimal1കോഴിക്കോട്: എസ്എഫ്‌ഐ മുന്‍ കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന വൈസ്പ്രസിഡന്റും നാടകപ്രവര്‍ത്തകനുമായിരുന്ന കെ.എസ്.ബിമല്‍ (39) അന്തരിച്ചു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പോണ്ടിച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാത്രി ഒമ്പതരയോടെയാണ് അന്ത്യം. ജനാധിപത്യവേദി സ്ഥാപക ചെയര്‍മാനും മാസ്മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് സംസ്ഥാന പ്രസീഡിയും അംഗവുമാണ്. നാളെ രാവിലെ പത്തിന് കോഴിക്കോട് ടൗണ്‍ഹാളിലും തുടര്‍ന്ന് വടകര ടൗണ്‍ഹാളിലും എടച്ചേരി കമ്യൂണിറ്റിഹാളിലും പൊതുദര്‍ശനത്തിനുവെക്കും.