Connect with us

Ongoing News

ധോനിയില്‍ നിന്നും കോഹ്‌ലിയില്‍ നിന്നും ഏറെ പഠിച്ചു; രഹാനെ

Published

|

Last Updated

മുംബൈ: എംഎസ്് ധോനിയില്‍ നിന്നും വിരാട് കോഹ്ലിയില്‍ നിന്നും ഏറെ പഠിച്ചതായി അജിങ്ക്യ രഹാനെ. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി തിരഞ്ഞെടുത്തതിന് ശേഷം ബിസിസിഐ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഹാനെ ഇക്കാര്യം പറഞ്ഞത്. 45 വര്‍ഷമായി അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് കളിക്കുന്ന പരിചയം ക്യാപ്റ്റന്‍ എന്ന നിലയില്‍ തുണയാകുമെന്നാണ് കരുതുന്നതെന്ന് രഹാനെ പറയുന്നു.
ക്യാപ്റ്റന്‍സിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ എനിക്കില്ല. ഇത് തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച അവസരമാണ്. ക്യാപ്റ്റന്‍സി നന്നായി ചെയ്യാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. എന്റെ കഴിവുകള്‍ ലോകത്ത് ആരെക്കാളും വ്യക്തമായി അറിയാവുന്നത് എനിക്കാണ്.
രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, വീരാട് കോഹ്ലി എന്നിവരുടെ കീഴിയില്‍ കളിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ എന്ന രീതിയില്‍ എന്റെ നീക്കങ്ങളില്‍ അവരുടെ സ്വധീനവും ഉണ്ടാകുമെന്നും രഹാനെ പറയുന്നു. ദ്രാവിഡ് ശാന്തനായിട്ടുള്ള ക്യാപ്റ്റനാണ് എന്നാല്‍ വിരാട് കോഹ്ലി ആക്രമണോത്സുഹതയുള്ളമികച്ച ക്യാപറ്റനുമാണ്. സാഹചര്യങ്ങളില്‍ കൃത്യമായ പ്രതികരണങ്ങളാണ് ധോണിയുടെ പ്രത്യേകതയെന്നും രഹാനെ പറയുന്നു.