Connect with us

International

മാഗ്ഗി നൂഡില്‍സിന് ബ്രിട്ടീഷ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്ലീന്‍ചിറ്റ്

Published

|

Last Updated

ലണ്ടന്‍: അമിതമായ അളവില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച മാഗ്ഗി നൂഡില്‍സിന് ബ്രിട്ടണിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയുടെ ക്ലീന്‍ ചിറ്റ്. മാഗ്ഗിയില്‍ അപകടകരമായ അളവില്‍ ലെഡിന്റെ സാന്നിധ്യം ഇല്ലെന്ന് ബ്രിട്ടണിലെ ഫുഡ് റെഗുലേറ്റര്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (എഫ് എസ് എ) നടത്തിയ പരിശോധനയില്‍ കണ്ടെത്തി. യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ച അളവിലുള്ള ലെഡിന്റെ സാന്നിധ്യം മാത്രമേ മാഗ്ഗി നൂഡില്‍സില്‍ ഉള്ളൂവെന്നാണ് എഫ് എസ് എയുടെ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ മാഗ്ഗി നൂഡില്‍സ് നിരോധിച്ച സാഹചര്യത്തില്‍ മുന്‍കരുതര്‍ നടപടികളുടെ ഭാഗമായാണ് യു കെയില്‍ പരിശോധന നടത്തിയത്. 900 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയതായി എഫ് എസ് എ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ വിയറ്റ്‌നാം ഫുഡ് അഡ്മിനിസ്‌ട്രേഷനും ആസ്‌ത്രേലിയയിലെ നാഷണല്‍ മെഷര്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടും സിംഗപ്പൂരിലെ അഗ്രി ഫുഡ് ആന്‍ഡ് വെറ്റൈി അതോറിറ്റിയും മാഗ്ഗി നൂഡില്‍സിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Latest