നുണപരിശോധനാ ഫലം ടി ഒ സൂരജിന് അനുകൂലം

Posted on: July 1, 2015 1:49 pm | Last updated: July 1, 2015 at 10:56 pm
SHARE

soorajചെന്നൈ: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ നുണപരിശോധനാ ഫലം ടി ഒ സൂരജിന് അനുകൂലം. സൂരജ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നാണ് ചെന്നൈ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. സി ജെ എം കോടതി വഴി സി ബി ഐക്ക് അടുത്ത ദിവസം ഈ റിപ്പോര്‍ട്ട് ലഭിക്കും.

നുണപരിശോധനക്ക് സൂരജ് സ്വയം തയ്യാറാവുകയായിരുന്നു. സലീം രാജിനെ പരിചയമുണ്ടോ, ഭൂമി ഇടപാടില്‍ ബന്ധമുണ്ടോ തുടങ്ങിയ 12 ചോദ്യങ്ങളാണ് സൂരജിനോട് ചോദിച്ചത്.