ഹെല്‍മറ്റില്ലാത്തവരുടെ ലൈസന്‍സ് പിടിച്ചെടുക്കും

Posted on: July 1, 2015 12:23 pm | Last updated: July 1, 2015 at 12:23 pm
SHARE
Attractive woman takes off her helmet
Attractive woman takes off her helmet

കോയമ്പത്തൂര്‍: ഇന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ്,വാഹനങ്ങളുടെ രേഖകള്‍ എന്നിവ പിടിച്ചെടുക്കുമെന്ന് കലക്ടര്‍ അര്‍ച്ചന പട്‌നായ്ക് മുന്നറിയിപ്പ് നല്‍കി. റോഡപകടങ്ങളില്‍ ജീവഹാനി സംഭവിക്കാതിരിക്കാന്‍ ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പുറകിലിരുന്നു യാത്ര ചെയ്യുന്നവരും ഇന്ന് മുതല്‍ നിര്‍ബന്ധമായും എഐസ്എ െമുദ്രയുള്ള ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.—
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിച്ച് പിഴയീടാക്കും.