Connect with us

Palakkad

ജില്ലയില്‍ 11,674 പേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; ഇനി 16 സീറ്റുകള്‍ മാത്രം

Published

|

Last Updated



പാലക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യ അലോട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ സപ്ലിമെന്ററി അലോട്‌മെന്റിലേക്കു ജില്ലയില്‍ ശേഷിക്കുന്നത് ആകെ 16 സീറ്റുകള്‍.
പ്രവേശന നടപടികളുടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാകുമ്പോള്‍ സീറ്റുകളുടെ എണ്ണം നൂറില്‍ കൂടാനാണു സാധ്യത. 147 സ്‌കൂളുകളിലായി 20,048 സീറ്റുകളാണു ജില്ലയില്‍ ആകെയുള്ളത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അവസാന അലോട്‌മെന്റ് അടക്കം രണ്ടു ഘട്ടങ്ങളിലായി 20,032 സീറ്റുകളിലേക്ക് അലോട്‌മെന്റ് നടത്തി. നീക്കിയിരിപ്പായുള്ള 314 സീറ്റുകള്‍ മാറ്റി നിര്‍ത്തി ഒന്നാം അലോട്‌മെന്റില്‍ 16,902 സീറ്റുകളിലാണ് അപേക്ഷ ക്ഷണിച്ചത്.
ഇതിലൂടെ ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 11,674 കുട്ടികള്‍ പ്രവേശനം നേടി. തുടര്‍ന്ന് ഒഴിവുണ്ടായിരുന്ന 5,228 സീറ്റിലേക്കാണു രണ്ടാം അലോട്‌മെന്റില്‍ അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരമുള്ള പ്രവേശന നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും.

Latest