Connect with us

Palakkad

മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ 2011 സെന്‍സസ് കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ മികച്ച സേവനം കാഴ്ചവെച്ച ഉദേ്യാഗസ്ഥര്‍ക്കുളള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എല്‍ ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ചാര്‍ജ്ജ് ഓഫീസര്‍മാരായ ആലത്തൂര്‍ മുന്‍ തഹസില്‍ദാര്‍ കെ ചന്ദ്രന് വെള്ളി മെഡലും, മണ്ണാര്‍ക്കാട് മുന്‍ തഹസില്‍ദാരായ ഉണ്ണികൃഷ്ണന് വെങ്കല മെഡലും നല്‍കിയാണ് വിതരണോദ്ഘാടനം നടത്തിയത്. സൂപ്പര്‍വൈസര്‍ കാറ്റഗറിയില്‍ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ മാത്യു ജോണിന് വെള്ളിമെഡലും ചിറ്റിലഞ്ചേരി എ എന്‍ കെ എം. എച്ച് എസ്സിലെ ഗംഗാധരന് വെങ്കല മെഡലും ലഭിച്ചു.
സെന്‍സസ് ക്ലര്‍ക്ക് കാറ്റഗറിയില്‍ പാലക്കാട് താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് പി.എ ടോംസന്‍ വെള്ളിമെഡല്‍ നേടി. ജില്ലയിലെ 47 പേര്‍ക്കുളള ഡയറക്ടര്‍ ഓഫ് സെന്‍സസ് കേരളയുടെ കാര്യാലയത്തില്‍ നിന്നുളള വെള്ളിമെഡലും സര്‍ട്ടിഫിക്കറ്റും ഏഴു പേര്‍ക്കുളള വെങ്കലമെഡലും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ എന്യുമറേറ്റര്‍ ആയി തെരഞ്ഞെടുത്ത ഓരോ താലൂക്കിലെയും ആറ് പേര്‍ക്ക് വെള്ളിമെഡലും സര്‍ട്ടിഫിക്കറ്റും ഒരാള്‍ക്ക് വെങ്കലമെഡലും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം , പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം എന്നീ നാല് മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുത്ത ഓരോ മുനിസിപ്പാലിറ്റികളിലെയും എന്യൂമറേറ്ററായി തിരഞ്ഞെടുത്ത രണ്ട് പേര്‍ക്ക് വെള്ളി മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കൂടാതെ ഫോറസ്റ്റ് ചാര്‍ജ്ജുള്ള എന്യുമറേറ്റര്‍ ഡി എഫ് ഒ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി വി സുരേന്ദ്രന് വെള്ളിമെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഹുസൂര്‍ ശിരസ്താദാര്‍ സി.വിശ്വനാഥന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Latest