എടപ്പാള്‍: ഒരു വിഷയം ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡുമായി മുന്നേറുന്ന നാസ ഗഫൂറിന്റെ 2020-ാമത്തെ ക്ലാസ് നെല്ലിശ്ശേരി എ യു പി സ്‌കൂളില്‍ നടന്നു. സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് അധ്യാപക അവാര്‍ഡ് ജേതാവും ‘നാസ’ അംഗത്തം നേടുകയും ചെയ്ത നാസ ഗഫൂറിന്റെ ‘ചന്ദ്രനിലേക്കൊരു യാത്ര’ എന്ന ക്ലാസ് സംഘടിപ്പിച്ചത്. ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും സയന്‍സ് ക്ലബ് പ്രതിനിധികള്‍ പങ്കെടുത്തു .ഹെഡ്മാസ്റ്റര്‍ അടാട്ട് വാസുദേവന്‍ അധ്യക്ഷത വഹിച്ചു.