ബാബുവിന്റെ പച്ചക്കറി വിപ്ലവത്തിന് കാല്‍ നൂറ്റാണ്ട്

Posted on: July 1, 2015 11:38 am | Last updated: July 1, 2015 at 11:38 am
SHARE

PHOTO3  TGI

തിരൂരങ്ങാടി: ജൈവ വളം ഉപയോഗിച്ച് പച്ചക്കറി കൃഷിയില്‍ നൂറുമേനി വിജയവുമായി ബാബു. കൂരിയാട് ഇവി സുബ്രഹ്മണ്യന്‍ എന്ന ബാബു(45) ആണ് 25 വര്‍ഷമായി വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്ത് കുടുംബം പോറ്റുന്നത്.
പലരില്‍നിന്നും പാട്ടത്തിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്ത് ഇപ്പോള്‍ ഇദ്ദേഹം ചീര, ചിരങ്ങ, വെണ്ട, പയര്‍, കപ്പ, വിവിധയിനം വാഴകള്‍ തുടങ്ങിയവ കൃഷി ചെയ്തു വരുന്നു.
കൃഷിയില്‍നിന്ന് ലഭിക്കുന്ന ഫലങ്ങള്‍ കൂരിയാട്ടെ ചന്തയില്‍ വില്‍പന നടത്തുകയാണ് ചെയ്യുന്നത്. കടയില്‍ വില്‍ക്കുന്നതിലും വിലകുറച്ചാണ് താന്‍ വില്‍ക്കുന്നതെന്ന് ബാബു പറഞ്ഞു. പച്ചക്കറിയും മറ്റും തൂക്കിവില്‍ക്കുന്നതിന് പകരം ഓഹരി വെച്ച് വില പറഞ്ഞാണ് വില്‍പന നടത്താറുള്ളത്. വൈകുന്നേരം ചന്തയില്‍ എത്തിയാല്‍ കേവലം അരമണിക്കൂര്‍ കൊണ്ടുതന്നെ എല്ലാം വിറ്റഴിയും. വേപ്പില്‍ പിണ്ണാക്ക്, എല്ല് പൊടി, പുകയില എണ്ണ, വെണ്ണീര് തുടങ്ങിയ വളങ്ങളാണ് ഇദ്ദേഹം ഉപയോഗിക്കാറുള്ളത്. ജോലിക്കായി ആരെയും വിളിക്കാറില്ല. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. കൃഷി ഇല്ലാത്തപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കാറുണ്ട്.