Connect with us

Malappuram

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യുവതി സഹായം തേടുന്നു

Published

|

Last Updated

പരപ്പനങ്ങാടി: ഏക മകളുടെ ജീവന്‍ രക്ഷിക്കാന്‍ പിതാവ് കിഡ്‌നി നല്‍കാന്‍ സന്നദ്ധനായിട്ടും പണമില്ലാത്തത് കാരണം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ മുടങ്ങുന്നു. അരിയല്ലൂരിലെ തോട്ടത്തിലകത്ത് അശ്‌റഫിന്റെ മകള്‍ ഫസീല(19)യുടെ കിഡ്‌നിയാ ണ് തകരാറിലായത്.
നിത്യവൃത്തിക്ക് തന്നെ ഗതിയില്ലാതെ പ്രയാസപ്പെടുന്ന അശ്‌റഫിന് ഗ്രാമപഞ്ചായത്ത് നല്‍കിയ നാല് സെന്റ് ഭൂമിയും ചെറിയ കുടിലുമാണുള്ളത്. ആഴ്ചയില്‍ നാല് തവണ ഡയാലിസിസിന് വിധേയമാകണം. കൂടാതെ മരുന്നിനും വന്‍ തുക വേണം. ഇതു തന്നെ സുമനസുകളുടെ കരുണ കൊണ്ടാണ് കഴിഞ്ഞുപോകുന്നത്. ഉടനെ വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആണും പെണ്ണുമായി അശ്‌റഫിനുള്ള ഏക മകള്‍ക്ക് സ്വന്തം വൃക്ക പകുത്തു കൊടുക്കാന്‍ തയ്യാറായിട്ടും ഇരുവരുടെയും ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഫസീലയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരിയാണ്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ നിസാര്‍ രക്ഷാധികാരികളായ കമ്മിറ്റി ചെയര്‍മാന്‍ മൂച്ചിക്കല്‍ കാരിക്കുട്ടിയും പി വിനീഷ് കണ്‍വീനറും പി പി അബദുര്‍റഹ്മാന്‍ വൈസ് ചെയര്‍മാനുമാണ്. വള്ളിക്കുന്ന് അരിയല്ലൂര്‍ ബ്രാഞ്ചില്‍ കോര്‍പറേഷന്‍ ബേങ്കില്‍ 150400101004893 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ എഫ് എസ് സി – സി ഒ ആര്‍ പി 0001504, എം ഐ സി ആര്‍ 673017004.

Latest