നാല് വര്‍ഷത്തിനിടെ ജില്ലയില്‍ പതിനൊന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി

Posted on: July 1, 2015 11:16 am | Last updated: July 1, 2015 at 11:16 am
SHARE

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സ്ഥാപിച്ച 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കണ്ണമംഗലം, കാലടി, എടരിക്കോട്, തേഞ്ഞിപ്പലം പഞ്ചായത്തുകളിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയത്. ഇതിന് പുറമെ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ മഞ്ചേരിയിലെ വെട്ടേക്കാട്, മംഗലശ്ശേരി എന്നിവിടങ്ങളിലും മലപ്പുറം, പൊന്നാനി, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, തിരൂര്‍ നഗരസഭകളിലും നഗര പ്രാഥമിക കേന്ദ്രങ്ങളും ആരംഭിച്ചു. മലപ്പുറം ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദന്തരോഗത്തിനായി പ്രത്യേക വിഭാഗം, കൗമാര സൗഹൃദ ക്ലിനിക്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുതിയ ബ്ലോക്ക്, പാലീയേറ്റീവ് പരിശീലന കേന്ദ്രം എന്നിവയും ആരംഭിച്ചു.