Connect with us

Kozhikode

സൈനികരുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്ക്

Published

|

Last Updated

വടകര: സൈനികരുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. കണ്ണൂക്കര മാടാക്കര ബീച്ചിലെ പുതിയ പുരയില്‍ മോഹനന്റെ മകന്‍ ഷിജു (23)വിനാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിജുവിന്റെ പരാതി പ്രകാരം പഞ്ചാബ് ഫീല്‍ഡ് റെജിമെന്റിലെ സൈനികരായ മാടാക്കര പാണ്ടികശാല വളപ്പില്‍ അമല്‍േദവ്, മാടാക്കര പുതിയപുരയില്‍ ധനേഷ് എന്നിവര്‍ക്കെതിരെ ചോമ്പാല പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഷിജുവിന്റെ വീടിന് മുന്‍വശം വെച്ച് സൈനികര്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ കുഴപ്പക്കാരനായ മിലിട്ടറി ഉദ്യോഗസ്ഥന്‍ അമല്‍ദേവ് ഒരു വര്‍ഷം മുമ്പ് ചോമ്പാല എ എസ് ഐ ജയചന്ദ്രനെ അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Latest