അനധികൃത മണല്‍ കടത്ത്: മണലും ലോറിയും പിടികൂടി

Posted on: July 1, 2015 10:36 am | Last updated: July 1, 2015 at 10:36 am
SHARE

tsy police pidikoodiya manal lory
താമരശ്ശേരി: പുതുപ്പാടിയില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന മണലും ലോറിയും പോലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തുവെച്ചാണ് ടിപ്പര്‍ ലോറി പിടികൂടിയത്. ടിപ്പര്‍ ഡ്രൈവര്‍ ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി മുതുവാടന്‍ മുഹമ്മദ് ഷാഫി(27)യെ താമരശ്ശേരി എസ് ഐ. എന്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തു. മുന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് മണല്‍ കടത്തിയിരുന്നത്. മോഷണം, നദീതട സംരക്ഷണം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസെടുത്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.