നഗരമധ്യത്തില്‍ കെട്ടിടം തകര്‍ച്ചയുടെ വക്കില്‍

Posted on: July 1, 2015 10:27 am | Last updated: July 1, 2015 at 10:27 am
SHARE

കൊയിലാണ്ടി: നഗരമധ്യത്തില്‍ കാലപ്പഴക്കമേറിയ കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. വര്‍ഷങ്ങളുടെ പഴക്കമുള്ള ബപ്പന്‍കാട് ജംഗ്ഷന് സമീപത്തെ കെട്ടിടത്തിന്റെ പിറകുഭാഗം ഞായറാഴ്ച തകര്‍ന്നു വീണിരുന്നു.പത്തോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പതിനാറ് തൊഴിലാളികള്‍ ജോലി ചെയ്യുകയും എട്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുകയും ചെയ്യുന്നുണ്ട്. മഴ കനക്കുക കൂടി ചെയ്തതോടെ ഇവരുടെ ജീവന്‍ അപകടത്തിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടാകുകയും ചെയ്യും. തകര്‍ന്നു വീഴാറായ കെട്ടിടത്തിനടുത്ത് മണ്ണെടുത്തപ്പോള്‍ പഴയകെട്ടിടത്തിന്റെ തറയും അടിക്കല്ലും പുറത്തായിട്ടുണ്ട്. ഈ ഭാഗത്തെ മണ്ണ് മുഴുവന്‍ എടുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്. ഇതോടെ കെട്ടിടം ഏത് നിമിഷവും നിലം പതിക്കുമെന്ന അവസ്ഥയിലാണ്.