തൃശൂരില്‍ കരിമ്പനിക്ക് പിന്നാലെ തക്കാളിപ്പനി സ്ഥിരീകരിച്ചു

Posted on: July 1, 2015 9:11 am | Last updated: July 1, 2015 at 10:55 pm
SHARE

fever thermometerതൃശൂര്‍: കരിമ്പനിക്ക് പിന്നാലെ തക്കാളിപ്പനിയും സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. തൃശൂരില്‍ നാല് കുട്ടികളിലുള്‍പ്പെടെ 15 പേരില്‍ തക്കാളിപ്പനി സ്ഥിരീകരിച്ചു. അന്യ സംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പരിശോധനയില്‍ ക്ഷയവും പകരുന്ന ത്വക്ക് രോഗവും കണ്ടെത്തിയിട്ടുണ്ട്.

വൈറസ് പടര്‍ത്തുന്ന തക്കാളിപ്പനി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക. കടുത്തപനി, കൈകാലുകളിലും വായിലും ചൊറിച്ചിലും തടിച്ച കുമിളകളും പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് തക്കാളിപ്പനിയുടെ ലക്ഷണം. ഇതിനൊപ്പം ഒരാളില്‍ എലിപ്പനിയും 11 പേരില്‍ മലേറിയയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവയും വ്യപകമാണ്.