ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി

Posted on: July 1, 2015 11:00 am | Last updated: July 1, 2015 at 10:55 pm
SHARE

indonesia plane crash

മെദാന്‍(ഇന്തോനേഷ്യ): ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് നിന്ന് 141 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. 122 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നു വീണത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സി-130 ഹെര്‍ക്കുലീസ് വിമാനം അപകടത്തില്‍ പെട്ടത്.

സൈനികരും കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പുതുതായി നിര്‍മിച്ച ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നു വീണത്. ഒരു മസാജ് പാര്‍ലറും ഹോട്ടലും തകര്‍ന്നിരുന്നു. വിമാനം തകര്‍ന്നുവീണ പ്രദേശത്തുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.