കെ എസ് ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted on: July 1, 2015 10:05 am | Last updated: July 1, 2015 at 10:55 pm
SHARE

shabarinathanതിരുവനന്തപുരം: അരുവിക്കരയുടെ നിയമസഭാ പ്രതിനിധിയായി ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥന്‍ സ്പീക്കര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമ്മ സുലേഖക്കും സഹോദരനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് ശബരീനാഥന്‍ നിയമസഭയിലെത്തിയത്. ദൈവനാമത്തിലാണ് ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഭരണപക്ഷ ബെഞ്ചിന്റെ പിന്‍നിരയിലാണ് ശബരീനാഥന് ഇരിപ്പടമൊരുക്കിയിരിക്കുന്നത്.

അരുവിക്കരയിലെ ശക്തമായ ത്രികോണ മല്‍സരത്തില്‍ 10128 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ശബരീനാഥന്‍ ജയിച്ചു കയറിയത്. തുടക്കം മുതല്‍ വ്യക്തമായി ലീഡ് നിലനിര്‍ത്തി മുന്നേറയ ശബരീനാഥന്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച മികച്ച വിജയത്തോടെയാണ് നിയമസഭയിലെത്തിയിരിക്കുന്നത്.

liveblog slug

[liveblog]