Connect with us

Ongoing News

50 ലക്ഷം ദിര്‍ഹം സക്കാത് നല്‍കും

Published

|

Last Updated

ഷാര്‍ജ: അടിസ്ഥാനസൗകര്യങ്ങളില്ലാതെ കഴിയുന്ന ദരിദ്രകുടുംബങ്ങള്‍ക്കുവേണ്ടി ഷാര്‍ജയില്‍ 50 ലക്ഷം ദിര്‍ഹം സക്കാത്ത് നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. “ദി ഷാര്‍ജ ചാരിറ്റി അസോസ്സിയേഷന്‍”എസ് സി എ യുടെ നേതൃത്വത്തില്‍ റമസാനില്‍ 3,000 കുടുംബങ്ങള്‍ക്ക് ഈ തുക വീതിച്ചുനല്‍കും. എസ് സി എ ആസ്ഥാനത്തുനിന്നും ബ്രാഞ്ചുകളില്‍നിന്നും ഈ തുക നേരിട്ട് വിതരണം ചെയ്യുമെന്ന് റമസാന്‍ കാമ്പയിന്‍ ഉന്നതാധികാരകമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം അല്‍ നഖ്ബി പറഞ്ഞു. ഓരോ ഗുണഭോക്താക്കളെക്കുറിച്ചും അവരുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചും വ്യക്തമായി പഠിച്ചതിനുശേഷം സുതാര്യമായി മാത്രമേ തുക വിതരണം ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. റമസാന്‍ സക്കാത്ത് കൊടുക്കാനായി എസ് സി എ ഫണ്ടിലേക്ക് തുക വിതരണം ചെയ്യുന്നവര്‍ക്ക് നന്ദിരേഖപ്പെടുത്തുന്നതായും അധികൃതര്‍ പറഞ്ഞു.