Connect with us

Ongoing News

റമസാന്‍ കൂടാരങ്ങളില്‍ പ്രതിദിനം 9,000 പേര്‍ക്ക് ഇഫ്താര്‍

Published

|

Last Updated

ദുബൈയിലെ റമസാന്‍ കൂടാരത്തിലൊന്ന്‌

ദുബൈ: റമസാന്‍ കൂടാരങ്ങളിലൂടെ പ്രതിദിനം ഒമ്പതിനായിരം പേര്‍ക്ക് ഇഫ്താര്‍ ഒരുക്കുന്നുണ്ടെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി അറിയിച്ചു. അല്‍ ഖൂസ്, റാസല്‍ ഖൂര്‍, മുഹൈസിന തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടാരങ്ങള്‍ പണിതിരിക്കുന്നത്. ഇസ്‌ലാമിക് അഫയേഴ്‌സിലെ സകാത്ത് ആന്‍ഡ് ചാരിറ്റി വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
പുണ്യമാസത്തില്‍ കാരുണ്യപ്രവര്‍ത്തനം ഏറ്റവും മഹത്തായ കര്‍മമാണെന്ന് പ്രവാചക ശ്രേഷ്ഠര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇഫ്താറിന് പുറമെ മതപരമായ ഉല്‍ബോധനങ്ങളും നടത്താറുണ്ട്. അറബി ഭാഷക്ക് പുറമെ ഉര്‍ദുവിലും ഉല്‍ബോധന പ്രസംഗങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കൂറ്റന്‍ സ്‌ക്രീനില്‍ ഉല്‍ബോധന വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കും.
റമസാന്‍ ക്വിസ് പരിപാടി മറ്റൊരു സവിശേഷതയാണ്. മിക്ക കൂടാരങ്ങളിലും സൗജന്യ വൈദ്യ പരിശോധന ഏര്‍പെടുത്തിയിട്ടുണ്ട്. സ്വദേശികളാണ് സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കുന്നതെന്നും ശൈബാനി അറിയിച്ചു.

 

Latest