Connect with us

Thrissur

വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പ്രതിരോധ ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

കാട്ടിക്കുളം: വന്യമൃഗങ്ങള്‍ളുടെ ആക്രമണത്തില്‍ കൊലചെയ്യപ്പെടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തിരുനെല്ലി പഞ്ചായത്ത് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. നിരന്തരം നിരന്തരം നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കിവന്നത് അമ്പതിനായിരമാക്കി വര്‍ദ്ധിപ്പിച്ചത്.
വന്യമൃഗങ്ങള്‍ കൊല്ലുന്ന വളര്‍ത്തു മൃഗത്തെ പോസ്റ്റു മോര്‍ട്ടം ചെയ്യുന്ന ഡോക്ടറാണ് വിലനിശ്ചയിക്കുന്നത്. എന്നാല്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മൃഗത്തിന്റെ തൂക്കത്തിനുള്ള വില നിശ്ചയിച്ചാല്‍ മതിയെന്ന് വെറ്റനററി ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശമാണ് തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകുന്നത്.
കഴിഞ്ഞ ദിവസം എടയൂര്‍ക്കുന്നിലെ മാവുങ്കല്‍ ബെന്നി, വരിനലത്തെ സരസന്‍, സുരേഷ് മന്നിവരുടെ ജമിനാപുരി, മലബാറി ആടുകളെയാണ് കൊന്നത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ 185 വളര്‍ത്തു മൃഗങ്ങളെയാണ് ബേഗൂര്‍ റേഞ്ചില്‍ മാത്രം വന്യമൃഗങ്ങള്‍ കൊന്നത്.
പതിനഞ്ച് ലിറ്റര്‍ പാല്‍കറക്കുന്ന പശുവിന് 60000 രൂപ മുതല്‍ 75000രൂപവരെ വിലയുണ്ട്. പ്രായവും ഇനവുമനുസരിച്ച് വില ഇതിലും കൂടും. നല്ലയിനം ആടിന് 25000 രൂപക്ക് മുകളിലാണ് വില. ഇറച്ചി തൂക്കത്തിന് വില നിശ്ചയിച്ചാല്‍ യഥാര്‍ത്ഥ വിലയുടെ മൂന്നിലൊന്നു പോലും കര്‍ഷകര്‍ക്ക് ലഭിക്കില്ല.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ പിടിച്ചു നില്‍കാനിടം കണ്ടെത്തിയതാണ് കാലിവളര്‍ത്തല്‍. ആദിവസാകളുള്‍പ്പെടെയുള്ളവര്‍ ഈ മേഖലയില്‍ സജീവമാണ്. ഈ മേഖലയെകൂടി തകര്‍ക്കുന്നതാണ് പുതിയ തീരുമാനം.
കര്‍ഷരെ ദ്രോഹിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest