Connect with us

Ongoing News

റമസാന്‍: പച്ചക്കറികള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ ഒരു ലക്ഷം പിഴ

Published

|

Last Updated

ദുബൈ: വിശുദ്ധ റമസാനിലെ വര്‍ധിച്ച ആവശ്യം മുതലെടുത്ത് പച്ചക്കറികള്‍ക്ക് അന്യായമായി വില വര്‍ധിപ്പിച്ചാല്‍ 5,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംരക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. വില വര്‍ധിപ്പിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി വെളിപ്പെടുത്തി. സാമ്പത്തിക മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലുള്ള വിലയില്‍ കൂടുതല്‍ പച്ചക്കറികള്‍ക്ക് ഈടാക്കാന്‍ ആരെയും അനുവദിക്കില്ല. വില വര്‍ധനവിന്റെ ഗൗരവം കണക്കിലെടുത്തും നിയമലംഘനം ആവര്‍ത്തിക്കുന്നതും പരിശോധിച്ചാവും പിഴ ചുമത്തുക. കമ്പോളത്തില്‍ ആവശ്യത്തിന് പച്ചക്കറികള്‍ ലഭ്യമാണെന്നും അതിനാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അല്‍ നുഐമി വിശദീകരിച്ചു. സാധാരണയായി ദിനേന 16,000 ടണ്‍ പച്ചക്കറി രാജ്യത്തേക്ക് എത്തുന്നിടത്ത് റമസാന്‍ പ്രമാണിച്ച് വരവ് 21,000 ടണ്ണായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Latest