പിള്ളക്കും ഗണേഷിനുമെതിരെ മന്ത്രി അനൂപ് ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Posted on: June 21, 2015 11:11 pm | Last updated: June 23, 2015 at 2:25 pm

Anoop-Jacob-തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളക്കും കെ ബി ഗണേഷ്‌കുമാറിനുമെതിരെ മന്ത്രി അനൂപ് ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ പേരില്‍ ഫേസ്ബുക്കിലൂടെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന് മറുപടിയുമായാണ് മന്ത്രിയുടെ പോസ്റ്റ്.
അഴിമതിക്ക് ജയിലില്‍ പറഞ്ഞുവിട്ട പെരുന്തച്ചനായ ബാലകൃഷ്ണപിള്ളയെ ചുമക്കുകയാണ് ഇപ്പോള്‍ ഇടതുപാര്‍ട്ടി. ആ പാര്‍ട്ടിയുടെ ഗതികേടാണ് അത് കാണിക്കുന്നത്. സ്വന്തം മകന്‍ മന്ത്രി ആയത് സഹിക്കാത്ത ആള്‍ ഒടുവില്‍ മന്ത്രിസ്ഥാനം പോയപ്പോഴാണ് സമാധാനമായി ഉറങ്ങിയത്. ഇനി ആരെയൊക്കെ ഇറക്കാം എന്ന ഗവേഷണത്തിലാണ് ബാലകൃഷ്ണപിള്ള.
കണ്‍സ്യൂമര്‍ ഫോറത്തിലെ അനധികൃത നിയമനത്തിനായി ബാലകൃഷ്ണപിള്ളയും ഇളയമകളും തന്നെ സമീപിച്ചെന്ന് പോസ്റ്റില്‍ മന്ത്രി ആരോപിക്കുന്നുണ്ട്. വഴങ്ങാതെ വന്നപ്പോള്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് മന്ത്രി പറയുന്നു.