തൃശൂരില്‍ മന്ത്രി ബാബുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Posted on: June 20, 2015 12:36 pm | Last updated: June 20, 2015 at 12:36 pm
SHARE

black flagതൃശൂര്‍: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.ബാബു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തൃശൂരിലെ പൂത്തോളില്‍ എക്‌സൈസ് അക്കാദമിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെ എട്ടിനാണ് മന്ത്രി എത്തിയത്. മന്ത്രി എത്തുന്നതിനും രണ്ടു മണിക്കൂര്‍ മുമ്പു തന്നെ നൂറു കണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എക്‌സൈസ് അക്കാദമി പരിസരത്ത് എത്തിയത്. ഇവര്‍ മുദ്രാവാക്യം വിളികളോടെ അക്കാദമി ഗേറ്റിന് മുന്നില്‍ ഉപരോധം നടത്തുകയും ചെയ്തു.

പ്രതിഷേധവും കരിങ്കൊടി കാണിക്കലും. അക്കാദമി പരിസരത്ത് പ്രതിഷേധം ശക്തമാകുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വലിയ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് മന്ത്രി കാറിലെത്തിയത്.