Connect with us

Malappuram

കാലവര്‍ഷം കനത്തു; പരപ്പനങ്ങാടിയില്‍ കടല്‍ക്ഷോഭം രൂക്ഷം

Published

|

Last Updated

പരപ്പനങ്ങാടി: കാലവര്‍ഷവും ശക്തമായ കാറ്റും കനത്തതോടെ പരപ്പനങ്ങാടിയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. പരപ്പനങ്ങാടി കെട്ടുങ്ങല്‍, സദ്ദാംബീച്ച്, പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍ ബീച്ച്, ചാപ്പപ്പടി, മുറിത്തോട് വളപ്പില്‍, ആലുങ്ങല്‍ ബീച്ചുകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്.
ചാപ്പപ്പടി ഖബര്‍സ്ഥാനിന് മുന്നില്‍ തിരമാലകള്‍ വലിച്ചുകൊണ്ടുപോയ മണല്‍ കരയിലേക്ക് കയറ്റിയത് ഭീതീദായകമായ അവസ്ഥക്ക് ആശ്വാസമായിരിക്കയാണ്. എന്നാല്‍ ഫിഷറീസ് ഗൈഡ് ലൈറ്റ്, ഫിഷ് ലാന്‍ഡിംഗ്, ലോഡിംഗ് സെന്ററുകളും നിരവധി മീന്‍ ചാപ്പകളും കടലടെടുക്കുമെന്ന ഭീതിയില്‍ തന്നെ കഴിയുകയാണ്.
എന്നാല്‍ കരയിലേക്ക് ഇരച്ചുകയറി തിരമാലകള്‍ റോഡ് ഗതാഗത തടസത്തിന് കാരണമായി. വാഹനങ്ങള്‍ പുഴയിലൂടെ ഒഴുകുകയായിരുന്നു. ഇവിടെ ചാപ്പപ്പടി മുറിത്തോട് ജംഗ്ഷനില്‍ കരയിലേക്ക് കയറിയ കൂറ്റന്‍തിരമാലകള്‍ വീടുകളെയും വെള്ളത്തിനടയിലാക്കി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കല്ലുകള്‍ വെച്ച് റോഡ് ഉപരോധിച്ചു. ആലുങ്ങല്‍ വളപ്പില്‍ ഭാഗം കര കടലെടുത്തതോടെ തിരമാല ടിപ്പുസുല്‍ത്താന്‍ റോഡിലേക്ക് ഒഴുകുകയാണ്. ആലുങ്ങല്‍ ബീച്ചിലെ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ അപകട ഭീഷണിയില്‍ കഴിയുകയാണ്. കടല്‍ക്ഷോഭം രൂക്ഷമായി ഇനിയും തുടരാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ അലസത വെടിഞ്ഞ് ദുരന്തത്തിന് വഴി വെക്കാതെ ആലുങ്ങല്‍ ബീച്ചിലെ കടല്‍ഭിത്തി നിര്‍മാണത്തിന് ഭരണാനുമതി നല്‍കണമെന്നും ആവശ്യം ഉയരുന്നു.

 

---- facebook comment plugin here -----

Latest