Connect with us

International

റമസാന്‍: പാക്കിസ്ഥാനില്‍ വധശിക്ഷ നിര്‍ത്തിവെച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വധശിക്ഷ താത്കാലികമായി നിര്‍ത്തിവെച്ചു. വിശുദ്ധമായ റമസാന്‍ മാസത്തില്‍ വധശിക്ഷകള്‍ താത്കാലികമായി തടഞ്ഞുവെച്ച് പ്രധാനമന്ത്രി നവാസ് ശരീഫ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ത്തിവെച്ചത്. ഇന്നലെ മുതലാണ് പാക്കിസ്ഥാനിലും റമസാന്‍ വ്രതം ആരംഭിച്ചത്. വ്രതമാസത്തോട് പവിത്രത കല്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വധശിക്ഷകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് പ്രധാന മന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. റമസാന് ശേഷമായിരിക്കും പാക്കിസ്ഥാനില്‍ ഇനി വധശിക്ഷകള്‍ നടപ്പാക്കുക.