മത്സ്യബന്ധന സാമഗ്രികള്‍ക്ക് സഹായം 30 നുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കണം

Posted on: June 19, 2015 6:00 am | Last updated: June 19, 2015 at 10:31 pm

തിരുവനന്തപുരം: സംയോജിത മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരമ്പരാഗത മത്സ്യബന്ധന യാനവും വലയും വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഥകള്‍ ഈമാസം 30 നുള്ളില്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് തീരദേശ വികസന കോര്‍പ്പറേഷന്‍ അറിയിച്ചു. പരമ്പരാഗത യാനം, വല എന്നിവയുടെ ഒറിജിനല്‍ ക്യാഷ് രസീതുകള്‍, യാനത്തിന്റെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ക്യാഷ് അടച്ചതിന്റെ ടി ആര്‍ 5 രസീത് എന്നീ രേഖകളാണ് ഹാജരാക്കേണ്ടത്.