യമന്‍ പ്രതിസന്ധി: യു എന്‍ സമാധാന ചര്‍ച്ചക്ക് ജനീവയില്‍ തുടക്കം

Posted on: June 16, 2015 5:43 am | Last updated: June 15, 2015 at 11:43 pm

സന്‍ആ: യമന്‍ പ്രതിസന്ധിക്ക് യു എന്‍ മുന്നോട്ട് വെച്ച സമാധാന ചര്‍ച്ച ജനീവയില്‍ തുടങ്ങി. രാജ്യത്ത് നിലനില്‍ക്കുന്ന രക്തരൂഷിത സംഘട്ടനങ്ങള്‍ക്ക് പര്യവസാനം കുറിക്കുകയാണ് ചര്‍ച്ചയുടെ കാതല്‍. പുറത്താക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികള്‍, ഹൂത്തി വിമതര്‍, മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹിന്റെ ജനറല്‍ പീപിള്‍സ് കോണ്‍ഗ്രസ്, മറ്റുള്ള വിമത വിഭാഗങ്ങള്‍ തുടങ്ങി രാജ്യത്ത് നിലവിലുള്ള സര്‍വ കക്ഷികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച. ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രിതിനിധികളോട് കൂടെ ഫോട്ടോക്ക് പോസ് ചെയ്ത് കൊണ്ട് ഉദ്ഘാടന സെഷനില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംബന്ധിച്ചിരുന്നു. റമസാന്റെ തുടക്കത്തോടെ ആക്രമണത്തിന് വിരാമം കുറിക്കുന്നതിനായാണ് ചര്‍ച്ച. അതിനിടെ ചര്‍ച്ചയുടെ മുന്നോടിയായി യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സഊദി വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.