പാക്കിസ്ഥാനും ബംഗ്ലാദേശും ഹിന്ദു രാഷ്ട്രങ്ങളാണെന്ന് ആര്‍എസ്എസ്‌

Posted on: June 13, 2015 1:07 pm | Last updated: June 13, 2015 at 1:07 pm
SHARE

mohan bhagavathമധുര; പാകിസ്ഥാനും ബംഗ്ലാദേശും ഹിന്ദു രാഷ്ട്രങ്ങള്‍ തന്നെയാണന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഇതിലാര്‍ക്കും സംശയം വേണ്ട. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്നും ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന് ആരും മറക്കരുതെന്നും ഭാഗവത് പറഞ്ഞു. മധുരയില്‍ നടന്ന ആര്‍.എസ്.എസ് ട്രെയിനിംഗ്്് ക്യാമ്പില്‍വച്ചായിരുന്നു ഭാഗവതിന്റെ വിവാദ പരാമര്‍ശം.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. അത് നമ്മള്‍ മറക്കരുത്. ഈ ഒരു വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്. മറ്റു പല കാര്യങ്ങളിലും മാറ്റം അനിവാര്യമെങ്കില്‍ ആവാം. എന്നാല്‍ ഹിന്ദു രാഷ്ട്രമെന്ന വിശ്വസത്തില്‍ മാറ്റമുണ്ടാകരുതെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജീവിക്കുന്ന ഓരോരുത്തരും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.