1,777 രൂപക്ക് വിമാന ടിക്കറ്റ്: പുതിയ ഓഫറുമായി എയര്‍ ഇന്ത്യ

Posted on: June 9, 2015 8:25 pm | Last updated: June 11, 2015 at 12:44 am

air indiaന്യൂഡല്‍ഹി: 1,777 രൂപക്ക് ആഭ്യന്തര വിമാന യാത്ര ഓഫറുമായി എയര്‍ ഇന്ത്യ. ടിക്കറ്റുകള്‍ ജൂണ്‍ 10നും 12നും ഇടയില്‍ ബുക്ക് ചെയ്യണം. എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴിയും ടോള്‍ ഫ്രീ നമ്പറിലൂടെയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ജെറ്റ് എയര്‍വേസ് അടക്കമുള്ള സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ടിക്കറ്റില്‍ വന്‍ കുറവ് വരുത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് എയര്‍ ഇന്ത്യയും നിരക്ക് കുറച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുക.