Connect with us

Kerala

രണ്ട് കിലോ കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍

Published

|

Last Updated

തൊടുപുഴ: രണ്ട് കിലോ കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. ഇടക്കൊച്ചി പോഴിപറമ്പില്‍ വിനു (18), കണിയാംപറമ്പില്‍ കിരണ്‍ (18) എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ എക്‌സൈസ് സംഘം പിടികൂടിയത്.
തമിഴ്‌നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കുമളി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ എക്‌സൈസില്‍ വിവരം അറിയിച്ചു. പെരിയാര്‍ എക്‌സൈസ് സംഘം കക്കി ജംഗ്ഷനില്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. ഗവി- പത്തനംതിട്ട റോഡിലൂടെ വള്ളക്കടവിലേക്ക് പോയി. ഇവരെ എക്‌സൈസ് പിന്തുടരുന്നത് കണ്ട് നാട്ടുകാരും രംഗത്തിറങ്ങി. യുവാക്കളില്‍ ചിലര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് പിടികൂടി എക്‌സൈസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പോലീസാണെന്ന് തെറ്റിദ്ധരിച്ചാണ് നിര്‍ത്താതെ പോയതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ വെറുതെ വിട്ടു. വിട്ടയച്ച വിനുവും അരുണും നേരെ വള്ളക്കടവിലെത്തി. മൊബൈല്‍ കാണാതെ പോയെന്നും അത് തിരക്കിയാണ് എത്തിയതെന്നുമാണ് പറഞ്ഞത്. എന്നാല്‍ എക്‌സൈസ് ഓടിക്കുന്നതിനിടെ വഴിയില്‍ ഉപേക്ഷിച്ച കഞ്ചാവു പൊതി എടുക്കുകയായിരുന്നു. അതെടുത്തു തിരികെ വരുന്ന വഴിയില്‍ നേരത്തെ പിടികൂടാന്‍ സഹായിച്ചവര്‍ ഇവരെ തിരിച്ചറിഞ്ഞ് എക്‌സൈസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പെരിയാറില്‍ വെച്ച് പിടികൂടുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജ്, പ്രിവന്റിവ് ഓഫിസര്‍മാരായ പി ഡി സേവ്യര്‍, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

---- facebook comment plugin here -----

Latest