ദുബൈ ആര്‍ ടി എയുമായി അമേരിക്കന്‍ സഹകരണം

Posted on: June 4, 2015 7:00 pm | Last updated: June 4, 2015 at 7:06 pm

ദുബൈ: ദുബൈയിലെ റെയില്‍, റോഡ്, പൊതു ഗതാഗത പദ്ധതികളില്‍ അമേരിക്കന്‍ വാണിജ്യ വിഭാഗവും ആര്‍ ടി എയും പരസ്പരം സഹകരിക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍തായര്‍ അറിയിച്ചു. 2020 ലക്ഷ്യമാക്കി ദുബൈ മെട്രോ ചുകപ്പ് പാത വേള്‍ഡ് എക്‌സ്‌പോ കേന്ദ്രത്തിലേക്ക് നീട്ടാന്‍ തീരുമാനമായിട്ടുണ്ട്. ദുബൈ മെട്രോ പച്ച പാതയിലും ദുബൈ ട്രാം പദ്ധതിയിലും വികസനം വരും. ഇതിന് നിക്ഷേപം അടക്കമുള്ള സഹകരണം അമേരിക്കന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും, മതര്‍ അല്‍തായര്‍ അറിയിച്ചു.
അമേരിക്കന്‍ കമ്പനിക്കുവേണ്ടി വാണിജ്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍കുമാര്‍, ദുബൈയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറള്‍ റോബര്‍ട്ട് വാളര്‍ തുടങ്ങിയവര്‍ ആര്‍ ടി എ അധികൃതരുമായി ചര്‍ച്ച നടത്തി.