ആലപ്പുഴ: ആര് എസ് പി ഇടത് മുന്നണിയിലേക്ക് തിരിച്ചുപോകില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്. അത്തരം പ്രചാരണങ്ങള്‍ ചിലരുടെ വ്യാമോഹം മാത്രമാണ്. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര് എസ് പിയല്ല സി പി എമ്മാണ് തെറ്റു തിരുത്തേണ്ടത്. പിണറായി പാര്‍ട്ടിയെ നയിച്ച കാലത്ത് ഇടത് മുന്നണി ശിഥിലമാവുകയായിരുന്നു. ഘടക കക്ഷികളെ ദുര്‍ബലമാക്കി. പിണറായി പ്രചാരണത്തിന് നേതൃത്വം നല്കിയാല് അരുവിക്കരയില്‍ ഇടത് മുന്നണി ജയിക്കില്ല. ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ചത് ഇടത് മുന്നണിക്ക് തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞു.