അര്‍ജന്റീന ടീം പ്രഖ്യാപിച്ചു: ഗോളടിക്കാന്‍ ടെവസും അഗ്യുറോയും

Posted on: May 29, 2015 5:40 am | Last updated: May 29, 2015 at 12:42 am

tevez-aguero-manchester-city-croppedബ്യൂണസ്‌ഐറിസ്: കോപ അമേരിക്ക ഫുട്‌ബോളിനുള്ള അര്‍ജന്റീന സ്‌ക്വാഡിനെ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പ്രഖ്യാപിച്ചു. 23 അംഗ അന്തിമ സ്‌ക്വാഡിനെ ലയണല്‍ മെസി നയിക്കും. യുവെന്റസിന്റെ ഗോളടിക്കാരന്‍ കാര്‍ലോസ് ടെവസിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെവസ് ദേശീയടീമിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, മാര്‍കോസ് റോജോ (ഇരുവരും മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), പാബ്ലോ സബലെറ്റ, മാര്‍ട്ടിന്‍ ഡെമിഷെലിസ്, സെര്‍ജിയോ അഗ്യുറോ (മാഞ്ചസ്റ്റര്‍ സിറ്റി), എറിക് ലമേല (ടോട്ടനം) എന്നിവരും ടീമിലുണ്ട്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോട്ടമിട്ടിരിക്കുന്ന വലന്‍സിയ ഡിഫന്‍ഡര്‍ നികോളാസ് ഓടമെന്‍ഡിയും ഇടം പിടിച്ചു.
ടീം അര്‍ജന്റീന: ഗോള്‍ കീപ്പര്‍മാര്‍ – സെര്‍ജിയോ റൊമേറോ, നഹുല്‍ ഗുസ്മാന്‍, മരിയാനോ ആന്‍ഡുയാര്‍.
ഡിഫന്‍ഡര്‍മാര്‍ – പാബ്ലോ സബലെറ്റ, ഫാകുന്‍ഡോ റോന്‍കാലിയ, എസെക്വെല്‍ ഗാരെ, മാര്‍ട്ടിന്‍ ഡെമിഷെലിസ്, നികോളാസ് ഓടമെന്‍ഡി, മാര്‍കോസ് റോജോ, മില്‍ട്ടണ്‍ കാസ്‌കോ.
മിഡ്ഫീല്‍ഡര്‍മാര്‍ – ലുകാസ് ബിജ്‌ലിയ, റോബര്‍ട്ടോ പെരേര, ജാവിയര്‍ മഷെറാനോ, ഫെര്‍നാന്‍ഡോ ഗാഗോ, എവര്‍ ബനേഗ, ജാവിയര്‍ പാസ്റ്റോറെ, എറിക് ലമേല, ഏഞ്ചല്‍ ഡി മാരിയ.
അറ്റാക്കേഴ്‌സ് : ലയണല്‍ മെസി, സെര്‍ജിയോ അഗ്യുറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയിന്‍, ലാവെസി.