മോദി സര്‍ക്കാരിന്റെ വാര്‍ഷികം മഥുരയില്‍ തുടങ്ങിയതിനു പിന്നില്‍ വര്‍ഗീയ ലക്ഷ്യമെന്നു യെച്ചൂരി

Posted on: May 28, 2015 8:38 pm | Last updated: May 28, 2015 at 8:38 pm

yechooryന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ മഥുരയില്‍ തുടങ്ങാനുള്ള തീരുമാനത്തിനു പിന്നില്‍ ഗൂഡ ലക്ഷ്യങ്ങളെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന്റെ പിറന്നാള്‍ മഥുരയില്‍ തുടങ്ങിയ നടപടി നിഷ്‌കളങ്കമാണെന്നു വിലയിരുത്താനാവില്ല. രാജ്യത്തു സാമുദായി പിരിമുറുക്കം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കമാണിതിനു പിന്നിലെന്നും യെച്ചൂരി ആരോപിച്ചു.

ആര്‍എസ്എസും ബിജെപിയും എല്ലാക്കാര്യങ്ങളിലും അയോധ്യയെ രാമ ജന്‍മസ്ഥാനമെന്നും മഥുരയെ കൃഷ്ണന്റെ ജന്‍മസ്ഥാനമെന്നും ബനാറസിനെ കാശിവിശ്വനാഥ ക്ഷേത്രമെന്നും പറഞ്ഞു ബന്ധിപ്പിക്കുന്നു. മഥുരയില്‍ പാര്‍ട്ടി എംപി ഹേമ മാലിനി മോദിയെ സ്വീകരിച്ചതു കൃഷ്ണ വിഗ്രഹം നല്‍കിയാണെന്നും യെച്ചൂരി പറഞ്ഞു. ആര്‍എസ്എസും ബിജെപിയും ഒരേ വഴിയില്‍ ജനങ്ങളെ സ്വാധീനിച്ചു കലഹ പ്രേരണ വളര്‍ത്താനാണു ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ കൊണ്ട് സാധാരണക്കാരന്റ വയറു നിറയ്ക്കാനാവില്ലെന്നും യെച്ചൂരി ആരോപിച്ചു.