ബാര്‍ കോഴക്കേസ്: അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ബിജു രമേശ്‌

Posted on: May 27, 2015 7:15 pm | Last updated: May 27, 2015 at 11:49 pm

biju rameshതിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന്്് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ്് ബിജു രമേശ്. കേസില്‍ മാണിക്കെതിരെ കുറ്റപത്രം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ നടക്കുന്നുണ്ട്. കുറ്റപത്രം ഒഴിവാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു പറഞ്ഞു. മാണിയുടെ ശബ്ദരേഖ ധനേഷിന്റെ പക്കലുണ്ട്. ശബ്ദരേഖ പുറത്തുവിടുന്ന കാര്യം ജൂലൈ 30നു ശേഷം തീരുമാനിക്കും. വിജിലന്‍സ് ഉദ്യോഗസ്ഥന്‍ തന്റെ ബന്ധുവാണെന്ന ആരോപണം തെറ്റാണെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.