മുംബൈ: രാജസ്ഥാനിലെ ഗുജ്ജാര്‍ വിഭാഗക്കാര്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ റെയില്‍വേക്ക് പ്രതിദിനം നഷ്ടമാകുന്നത് 15 കോടി രൂപയുടെ വരുമാനം.
സമരത്തെ തുടര്‍ന്ന് ഡല്‍ഹി- മുംബൈ പാതയില്‍ നിരന്തരം ട്രെയിനുകള്‍ റദ്ദ് ചെയ്യേണ്ടിവരുന്നതിനാലാണ് റെയില്‍വേക്ക് ഈ വരുമാനനഷ്ടം ഉണ്ടാകുന്നത്. ചരക്ക് വണ്ടികള്‍ ഉള്‍പ്പെടെ 15മുതല്‍ 20 വരെ ട്രെയിനുകളാണ് പ്രതിദിനം റദ്ദ് ചെയ്യപ്പെടുന്നത്. ഇക്കാരണത്താല്‍ 12 മുതല്‍ 15 കോടിവരെ രൂപയുടെ നഷ്ടമാണ് റെയില്‍വേക്ക് ഉണ്ടാകുന്നതെന്ന് പടിഞ്ഞാറന്‍ റെയില്‍വേ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ച് ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഗുജ്ജാര്‍ സമുദായക്കാര്‍ കഴിഞ്ഞ ഒരാഴ്ചയായി ഭരത്പൂര്‍ ജില്ലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തുകയാണ്. ഇതേത്തുടര്‍ന്ന് പല ട്രെയിനുകളും വഴിതിരിച്ച് വിടുകയോ റദ്ദ് ചെയ്യപ്പെടുകയോ ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. യാത്രാ ട്രെയിനുകളെയും ഇത് ബാധിച്ചിട്ടുണ്ടെങ്കിലും, റെയില്‍വേക്ക് കാര്യമായ നഷ്ടമുണ്ടാക്കുന്നത് ചരക്ക് വണ്ടികള്‍ റദ്ദ് ചെയ്യപ്പെടുന്നതിനാലാണ്. ഓഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസ്, ഗോള്‍ഡന്‍ ടെമ്പിള്‍ മെയില്‍, മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി തുരന്തോ എക്സ്പ്രസ്, മുംബൈ സെന്‍ട്രല്‍ ഫിറോസ്പൂര്‍ ജനതാ എക്സ്പ്രസ് തുടങ്ങി ഡസനോളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയോ നേരത്തേ പുറപ്പെടുകയോ ചെയ്യുന്നുണ്ടെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ട്രെയിന്‍ ഗതാഗതം തടസ്സം കൂടാതെ നടത്താന്‍ വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ചുവരികയാണെന്ന് പടിഞ്ഞാറന്‍ റെയില്‍വേയുടെ പി ആര് ഒ ശരത് ചന്ദ്രന് അറിയിച്ചു. 8- മുതല്‍ പത്ത് മണിക്കൂറുകള്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വിധത്തില്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നതിനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം, യാത്രക്കാരുടെ സൗകര്യത്തിനായി ഹെല്‍പ്പ് ഡെസ്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ റിസര്‍വ് ചെയ്തവര്‍ക്ക് അവ ക്യാന്‍സല്‍ ചെയ്യാനുള്ള പ്രത്യേക കൗണ്ടറുകള്‍ മുംബൈ സെന്‍ട്രല്‍, ബാന്ദ്ര ടെര്‍മിനസ് പോലുള്ള പ്രധാന സ്റ്റേഷനുകളില്‍ തുറന്നിട്ടുണ്ട്.
അതിനിടെ, റെയില്‍ ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരങ്ങള്ക്കതെരിരെ നടപടിയെടുക്കാന്‍ പരാജയപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെ ട്രെയിന്‍ യാത്രക്കാരുടെ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഗുജ്ജാറുകളുടെ അപ്രീതി സമ്പാദിക്കാന്‍ ഒരു സര്‍ക്കാറും തയ്യാറാകുന്നില്ല. ഇങ്ങനെയായാല്‍ കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് വരുമെന്ന് ഡിവിഷനല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം രാജീവ് സിംഗാള്‍ പറഞ്ഞു.