ഇടതുപക്ഷത്ത് നിന്ന് ഒരു പ്രമുഖ പാര്‍ട്ടി യുഡിഎഫിലേക്ക് വരുമെന്ന് മജീദ്

Posted on: May 24, 2015 1:35 pm | Last updated: May 25, 2015 at 7:56 am

k p a majeedകണ്ണൂര്‍: ഇടതുപക്ഷത്ത് നിന്ന് ഒരു പ്രമുഖ പാര്‍ട്ടി യു ഡി എഫിലേക്ക് വരുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഉചിതമായ സ്ഥാനവും പദവികളും ലഭിച്ചാല്‍ അവര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, യു.ഡി.എഫുമായി തങ്ങള്‍ ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. ലീഗ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ ഗതികേടിന്റെ പരസ്യപ്രഖ്യാപനമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.