മാറാക്കരയില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും ലീഗിന്

Posted on: May 23, 2015 11:47 am | Last updated: May 23, 2015 at 11:47 am

കോട്ടക്കല്‍: മാരാക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒ കെ സുബൈറിനെ തിരഞ്ഞെടുത്തു. യു ഡി എഫ് സംവിധാനം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റായിരിന്ന കോണ്‍ഗ്രസ് അംഗം വെട്ടികാടന്‍ അബൂബക്കര്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. സലീം മണ്ടായപ്പുറം നാമനിര്‍ദേശം ചെയ്തു. ഒ പി കുഞ്ഞിമുഹമ്മദ് പിന്താങ്ങി.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ നിക്കേഷ്യസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോണ്‍ഗ്രസ്, സി പി എം അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.
നിലവില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഭരണ സമിതിയിലെ 13പേരും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തു.