വിഴിഞ്ഞം പദ്ധതി സുതാര്യമായി നടപ്പാക്കണം: വി എം സുധീരന്‍

Posted on: May 23, 2015 6:00 am | Last updated: May 23, 2015 at 12:34 am

vm sudeeranതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സുതാര്യമായും വിവാദങ്ങളില്ലാതെയും നടപ്പാക്കണമെന്ന്് വി എം സുധീരന്‍. കെ പി സി സി- സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലാണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന താല്‍പര്യം സംരക്ഷിച്ചു കൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും സുധീരന്‍ ആവശ്യപ്പെട്ടു. എല്ലാ സംശയങ്ങള്‍ക്കും സര്‍വകക്ഷി യോഗത്തില്‍ വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.