കൊല്ലത്ത് മാര്‍ബിള്‍ കടക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Posted on: May 22, 2015 3:41 pm | Last updated: May 23, 2015 at 12:11 am

fireകൊല്ലം: പള്ളിമുക്കിലിന് സമീപം മാര്‍ബിള്‍ കടയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഉഷസ് അസോസിയേറ്റ്‌സ് ആന്‍ഡ് ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.