സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സും ഖത്മുല്‍ ബുഖാരിയും 13ന്

Posted on: May 11, 2015 4:51 am | Last updated: May 10, 2015 at 11:53 pm

kanthapuramദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്നുവരുന്ന കാന്തപുരത്തിന്റെ പണ്ഡിത ദര്‍സിന്റെ രണ്ടാം ഭാഗവും ഖത്മുല്‍ ബുഖാരി സംഗമവും 13ന് നടക്കും. രാവിലെ 10 മണിക്ക്് പണ്ഡിത ക്ലാസ് ആരംഭിക്കും. ഉച്ചക്ക് രണ്ടിന് ഖത്മുല്‍ ബുഖാരി സംഗമം നടക്കും. അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ, കെ പി ഹംസ മുസ്്‌ലിയാര്‍ ചിത്താരി, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്്ദുല്ല കുഞ്ഞി ഫൈസി, സി അബ്്ദുല്ല മുസ്്‌ലിയാര്‍ ഉപ്പള, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് തുടങ്ങിയവര്‍ സംബന്ധിക്കും.