കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യയായി നിലകൊള്ളണം: പ്രധാനമന്ത്രി

Posted on: May 10, 2015 6:15 pm | Last updated: May 10, 2015 at 9:46 pm

modi steel plant
കൊല്‍ക്കത്ത: ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രവും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ ‘ടീം ഇന്ത്യ’ എന്ന സങ്കല്‍പത്തില്‍ രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനങ്ങളും സഹകരിക്കണം. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനും അത് സംബന്ധിച്ച് നിയമനിര്‍മാണം കൊണ്ടു വരുന്നതിനും എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ധപ്പെട്ട സംസ്ഥാനങ്ങളും ഒത്തൊരുമിച്ചാണ് നിലകൊണ്ടത്. ഇത് മാതൃകയാണ്. വിദേശരാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ ടീം ഇന്ത്യ ബോധത്തോടെ പരിഹരിക്കാനായാല്‍ ആഭ്യന്തര പ്രതിസന്ധികള്‍ എളുപ്പത്തില്‍ മറികടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി പശ്ചിമ ബംഗാളിലത്തെിയ മോദി ബേന്‍പൂരില്‍ നിര്‍മിച്ച സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സീറ്റില്‍ പ്ലാന്റ് യൂനിറ്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു.