എംഎസ് ധോണി അനധികൃതമായി ഭൂമി കൈയേറിയെന്ന് ആക്ഷേപം

Posted on: May 9, 2015 2:31 pm | Last updated: May 10, 2015 at 12:01 pm

dhoni-indiaറാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണി അനധികൃതമായി ഭൂമി കൈയേറിയെന്ന് ആക്ഷേപം. റാഞ്ചി ഹര്‍മു ബൈപാസ് റോഡിലെ ധോണിയുടെ കുടുംബവീടിനു സമീപത്തുള്ള 4780.2 ചതുരശ്ര അടി ഭൂമിയാണ് കൈയേറിയത്. ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയാണ് ധോണി കൈയേറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡ് ധോണിക്കു നോട്ടീസ് അയച്ചു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ എട്ടു സെന്റ് സ്ഥലത്താണ് ധോണിയുടെ വീട് സ്ഥിതിചെയ്യുന്നത്. ഇതിനോടുചേര്‍ന്ന ഹൗസിങ് ബോര്‍ഡിന്റെ സ്ഥലമാണ് ധോണി കൈയേറിയത്. അതേസമയം ഭൂമി കൈയേറിയിട്ടില്ലെന്നും, തെറ്റായ നിഗമനത്തിലാണ് ഹൗസിങ് ബോര്‍ഡ് നോട്ടീസ് അയച്ചതെന്നുമാണ് ധോണിയുടെ കുടുംബത്തിന്റെ പ്രതികരണം.